ഒരു ദിവസം തുടങ്ങുന്നു...
======
പത്രവിതരണക്കാരന്റെ
മണിയടി
കേട്ടുണര്‍ന്നെഴുന്നേറ്റിരുന്നു
തൊട്ടടുത്തുള്ള
മേശയില്‍ കണ്ണുടക്കി
ചായ
ചൂടാറുന്നു
സോസറില്‍ നിന്ന്
തെന്നി
മലര്‍ന്നു വീണ
സ്പൂണില്‍
ഒന്നിടവിട്ട് നോക്കി.
------------
പൂമുഖക്കസേരയില്‍
വിസ്‌തരിച്ചിരുന്നൊരു
വായന..
വരാന്തയില്‍
തൊട്ടു മൂലയില്‍
വേസ്റ്റ് ബിന്നില്‍
പെടാത്തൊരു
കടലാസ് തുണ്ട്
ചുരുണ്ട്
കിടക്കുന്നുണ്ട്.
------------
മുറ്റത്തേക്കൊന്നു
നോക്കി
മഞ്ഞു വീണു
നനഞ്ഞ
കളത്തിന്റെ
മൂലയില്‍
വക്കൊടിഞ്ഞൊരു
പൂ ചട്ടിയില്‍
കൊമ്പൊടിഞ്ഞൊരു
ചെടി...
------------
അകത്ത്
തീന്‍ മേശയില്‍
പ്രാതല്‍ തയാര്‍
ദോശയും
സാമ്പാറും
വിശേഷിച്ചൊരുക്കിയ
ചട്‌നിയും
അതിലെ
ചേരുവകള്‍
അത്ര
സുഖിച്ചില്ല.
------------
ഒരുക്കങ്ങളൊക്കെ
കഴിഞ്ഞ്
പുറത്തിറങ്ങുമ്പോള്‍
എടുക്കാന്‍
മറന്ന
തൂവാലയുമായി
അവളോടിക്കിതച്ച്
വന്നു.
ചുരുള്‍ മാറിയിട്ടില്ലെന്ന്
ഉള്ളില്‍ പറഞ്ഞ്
അതു വാങ്ങി
പടിയിറങ്ങി..
========
മഞ്ഞിയില്‍
മനോരമ
0 comments:
Post a Comment
Note: Only a member of this blog may post a comment.