നീര്‍ മുത്തുകള്‍
------------
പൂന്തെന്നലിലുലയുന്നപൂവിന് പിടച്ചലില്‍
പ്രേമാര്‍ദ്രമാം രാഗ വീചിയുണ്ട്.
സ്വര രാഗ വീചിയിലലിയും
സുഗന്ധത്തില്‍
മധുരമാം തരളിത മന്ത്രമുണ്ട്.
മധു മന്ത്ര മാന്ത്രിക
ജതി തേടിയെത്തിയ
മധുപന്‍ മധുരം
നുകര്‍ന്നിടുമ്പോള്‍..
ആത്മാവ് തൊട്ടുണര്‍ -
ത്തീടുന്ന രാഗത്തില്‍
വാടിയില്‍ താളം
തുടിച്ചിടുമ്പോള്‍..
ആനന്ദ സംഗീത
സുധയിലലിഞ്ഞ
മലരിതളുകളില്‍
മിന്നുന്നു
നീര്‍ മുത്തുകള്‍..
0 comments:
Post a Comment
Note: Only a member of this blog may post a comment.