ആരാമത്തിന്റെ രഹസ്യം ....
------------
മലര്‍ വിടര്ത്തിയതുംമധു ചുരത്തിയതും
മണം പരത്തിയതും
പ്രസാദിപ്പിച്ചതും....
മറക്കുകയാണ്....
കുസൃതി കിടാങ്ങള്‍
ചില്ലയില്‍ തല്ലിനോവിപ്പിച്ചതും....
2
ഓര്‍ക്കുകയാണ്....
തണലും
തണ്ണീര്‍തടവും
തലോടലും…..
ഓര്‍ക്കുകയാണ്....
മുള്‍ മുനകളേറ്റ് മുറിവേറ്റവരേയും….
...............................
മറ്റുള്ളവര്‍ക്ക് നല്‍കിയത് മറക്കണം .
മറ്റുള്ളവര്‍ വേദനിപ്പിച്ചതും മറക്കണം
മറ്റുള്ളവരില്‍ നിന്നും ലഭിച്ചത് ഓര്‍ക്കണം
മറ്റുള്ളവരെ വേദനിപ്പിച്ചതും ഓര്‍ക്കണം...
എന്ന പ്രവാചക പാഠത്തെ അധികരിച്ചെഴുതിയ കവിത.
പ്രബോധനം പ്രസിദ്ധീകരിച്ചത്.
0 comments:
Post a Comment
Note: Only a member of this blog may post a comment.