01 November 2023

പാദസരം

 


പാദസരം

------

നേർത്ത കിലുക്കം

കേട്ട് നോക്കി

അവളുടെ

പാദസരത്തോടൊപ്പം

ഇറുകി കിടക്കുന്ന

കറുത്ത നൂലിൽ

കണ്ണുടക്കി.


സാത്താനിൽ

നിന്നുള്ള

സുരക്ഷ.

ആരോടെന്നില്ലാതെ

പതുക്കെ പറഞ്ഞു.

അവൾ

ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടിരുന്നു.

------

സാത്താന്‍ കാതില്‍

മന്ത്രിച്ചു

നാട്ടുകാരുടെ

പഴി കേൾപ്പിക്കരുതേ

എന്ന്

താണ് കേണ് 

പറഞ്ഞ്

അവളുടെ

കാലിൽ പുണർന്ന്

കിടക്കുകയാണ്.

0 comments:

Post a Comment

Note: Only a member of this blog may post a comment.