04 February 2024

പടപ്പുകളെങ്ങനെ സ്തുതിയ്‌ക്കാതിരിയ്ക്കും...

പടപ്പുകളെങ്ങനെ
സ്തുതിയ്‌ക്കാതിരിയ്ക്കും...
===============
തിരകളൊടുങ്ങാത്ത
തീരത്തിരിക്കുമ്പോള്‍
ഗായകരെങ്ങനെ
മൂളാതിരിയ്‌ക്കും...
------------
നീലാകാശം നീട്ടി
വിളിക്കുമ്പോള്‍
ചിറകുകളെങ്ങനെ
വിടരാതിരിയ്‌ക്കും...
---------
താരങ്ങള്‍
മിഴിപൂട്ടാതെ മാനത്ത്
മുത്ത് പൊഴിക്കുന്ന
നേരത്ത്,
രജനീ
ഗന്ധികളെങ്ങനെ
ഉണരാതിരിയ്‌ക്കും..
---------
മത്ത് പിടിക്കും
പൂങ്കാറ്റില്‍
മധു
മധുപന്മാര്‍
കൊതി -
തീരാതെയെങ്ങനെ
നീന്തിത്തുടിക്കും...
-------
കരളിന്‍
തുടിപ്പും
മിടിപ്പും
നിലായ്‌ക്കാതെ
പടപ്പുകളെങ്ങനെ
സ്തുതിയ്‌ക്കാതിരിയ്ക്കും...
=========
മഞ്ഞിയില്‍


0 comments:

Post a Comment

Note: Only a member of this blog may post a comment.