താഴ്‌വരയുടെ കണ്ണീര്‍
---------------
പൂതിതീരാത്ത
പൂങ്കാവനങ്ങള്‍
പൂത്ത
വര്‍ണ്ണങ്ങള്‍
ചാലിച്ച
മണ്ണും വിണ്ണൂം
തപ്പും തുടിയുമായ്
ജീവിത രാഗങ്ങള്‍
കോര്‍ത്ത്
കിണുങ്ങി
കിലുങ്ങി
കാട്ടരുവി
പോലൊഴുകും
ഗ്രാമീണ
ഭംഗികള്‍
പൂത്തുലഞ്ഞാടുന്ന
താഴ്‌വരകള്‍.
എല്ലാം
കടങ്കഥ പോലെയായ്
മാറിയ
നാട്ടു നന്മകള്‍
പോയ
കെട്ട കാലം.
--------
കണ്ണീരു തോരാത്ത
രാപകലുകളുടെ
ശിഖിരത്തില്‍
മാംസം
മണത്താസ്വദിക്കും
കഴുകന്റെ
ചിറകടിയില്‍
ചകിതനായ്
പടിഞ്ഞാറ്
സൂര്യന്‍ കെട്ടുപോയി
സംഹാര രൂപികള്‍
രംഗം കവര്‍ന്നവര്‍
കോപാഗ്നിയില്‍
രൗദ്ര വേഷമാടി
ജീവിത
സങ്കല്‍പ മാനത്ത്
ശ്രുതി ചേര്‍ത്ത
പാട്ടിന്റെ
പല്ലവികളോരോന്നും
പിഴുതെടുത്താനന്ദ
നൃത്തമാടി..
കഥപോലെ
ജീവിത
താളുകളിലോരോന്നിലും
കഥിച്ചതെല്ലാം
അവര്‍
കൊയ്‌തെടുത്തു
സ്വപ്‌നങ്ങള്‍
പൂക്കും
പൂഞ്ചോലകളുടെ
തീരത്ത്
ഹിംസ്ര -
സംഘത്തിന്‍
ഗര്‍ജ്ജനം
പ്രതിധ്വനിച്ചു.
മലമടകള്‍ വിറപൂണ്ട്
പിടയുന്ന ഗദ്‌ഗദം
താഴ്‌വാരങ്ങളില്‍
തിരയടിച്ചു..
ചിറകടിച്ചുയരുന്ന
പറവകളുടെ മന്ത്രണം
ചിത്തം തകര്‍ന്ന
നീറുന്ന രോദനം
പൊന്‍ കിളിക്കൂടുകള്‍
പൊട്ടിത്തകര്‍ന്നതില്‍
വേപഥു കൊള്ളുന്ന
പൈങ്കിളികള്‍..
കാത്തു സൂക്ഷിച്ച
കിളി മുട്ടകള്‍
വിഷ സര്‍പ്പം
മോന്തിക്കുടിച്ചതില്‍
വേവും മനസ്സുമായ്
കുറുങ്ങിക്കഴിയുന്ന
വെള്ളരിപ്രാവുകള്‍ ...
ചോരച്ചാലിട്ട
പാതകള്‍
പടവുകള്‍..
പതിതരുടെ
വിങ്ങലുകള്‍
ഉടയുന്ന
ചോലകള്‍ ...
പിടയുന്ന
പേടമാന്‍
കൂട്ടങ്ങള്‍
തേങ്ങുന്ന
ആരവമടങ്ങാത്ത
കാടും
മടകളും...
മിഴി നീരു
തൂങ്ങി നില്‍പുണ്ട്
താഴ്‌വരയുടെ
ചൊടികളില്‍
മഞ്ഞു കണം കണക്കേ...
മെല്ലെ ഞാനാ
കണ്ണീരൊപ്പാന്‍ തുനിഞ്ഞപ്പോള്‍
ഉള്ളും വിരല്‍ തുമ്പും
ചുട്ടുപോയി ...
-------------
മഞ്ഞിയില്‍
ഓണ്‍ ലൈന്‍
0 comments:
Post a Comment
Note: Only a member of this blog may post a comment.