01 May 2019

കൊടിത്തൂവകളുടെ രോഷം

കൊടിത്തൂവകളുടെ രോഷം
-----------
പടര്‍‌ന്നു പന്തലിച്ചു നില്‍‌ക്കുന്ന
പൂ മരത്തിന്റെ
ചോട്ടില്‍ നിന്ന്‌ കൊടിത്തൂവകള്‍
രോഷം കൊള്ളുന്നു.

ആകാശങ്ങളുടെ അനന്തകളെ കുറിച്ച്‌
അന്വേഷിക്കുന്നവരോട്‌
മാവിന്‍ കൊമ്പിലേയ്‌ക്ക്‌
നോക്കാന്‍ പറയുന്നു.

പാരാവാരങ്ങളിലേയ്‌ക്ക്‌
കണ്‍ പാര്‍‌ത്തിരിക്കുന്നവര്‍‌ക്ക്‌
വയലോരത്തെ കുളവും
കുളക്കടവും ചൂണ്ടിക്കാണിക്കുന്നു.

അന്ധകാരാവ്രതമായ ലോകത്ത്
സൂര്യനുദിപ്പിക്കാന്‍
കാത്തിരിക്കുന്നവരോട്‌
റാന്തല്‍ വെട്ടത്തിന്റെ കഥകള്‍ പറയുന്നു...

മരുക്കാടിനെ ഇളക്കി മറിച്ച പരശ്ശതങ്ങളെ
മുന്നൂറ്റിപതിമൂന്നു കൊണ്ട്‌
ഹരിച്ച പൈതൃകങ്ങളെ
ചായം പോയ കൊടികള്‍ കാട്ടി പേടിപ്പിക്കുന്നു.

മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.