14 July 2023

പേപ്പട്ടികള്‍


പേപ്പട്ടികള്‍
-----------

പേന കൊണ്ട് 
മുറിവേറ്റവന്‍ 
ഇപ്പോഴും 
വിതുമ്പുകയാണ്‌.
അവന്റെ 
മുറിവുണക്കാന്‍
ഭിഷഗ്വരന്മാര്‍‌ക്കാകില്ല.
അവനെ
സമാശ്വസിപ്പിക്കാന്‍
ആര്‍‌ക്കും 
അവകാശവുമില്ല.
ആയുധം കൊണ്ട് 
മുറിവേറ്റവന്റെ
വ്രണം
ഭേദമായിരിക്കുന്നു.
അവന്റെ 
കണ്ണീരൊപ്പാന്‍
വ്യവസ്ഥകള്‍‌ക്ക്
സാധിച്ചിരിക്കുന്നു.

തൂലികയില്‍ 
വിഷം പകര്‍‌ന്ന 
പേയിളകിയ 
നാവില്‍ നിന്നും
ഇപ്പോഴും 
വിഷം 
ചീറ്റുന്നുണ്ടത്രെ.
അല്ലെങ്കിലും
പേപ്പട്ടികള്‍
എത്ര സൗഭാഗ്യവാന്മാര്‍.
=========
മഞ്ഞിയിൽ

0 comments:

Post a Comment

Note: Only a member of this blog may post a comment.