05 July 2016

ശവ്വാല്‍ പടിയില്‍ നിന്നെയും കാത്ത്‌

ശവ്വാല്‍ പടിയില്‍ നിന്നെയും കാത്ത്‌..
==========
ചുണ്ടില്‍ ദികറും
ഉള്ളില്‍ ശുകറും
ഉള്ളിന്റെ ഉള്ളില്‍ 
ഫികറുമായി
വചനങ്ങളുടെ 
വിഹായസ്സില്‍
വെളിപാടുകളുടെ 
തീരങ്ങളില്‍
പറന്നുല്ലസിക്കുകയായിരുന്നു.

വ്രതവും വായനയും
പഠനവും മനനവും
പ്രാര്‍ഥനയും പ്രായശ്ചിത്തവും.

രാവിന്റെ കമ്പളിയില്‍ 
ലോകം മയങ്ങുമ്പോള്‍
രാപാടികളുടെ സംഗീതം 
നിലയ്‌ക്കുമ്പോള്‍
രജനീഗന്ധികള്‍ 
പൂമണം തൂകുമ്പോള്‍
സുഗന്ധവാഹിനിയായ്‌ 
കുളിര്‍ തെന്നലുണരുമ്പോള്‍
താരകങ്ങള്‍ 
മുത്ത്‌ മണികള്‍ വിതറുമ്പോള്‍..

മാലാഖമാര്‍
സങ്കീര്‍ത്തന സുധയില്‍
ലയിക്കുമ്പോള്‍ ...
കണ്ണീര്‍ ചാലില്‍ 
മുസ്വല്ല കുതിരുമ്പോള്‍
ആകാശലോകം
ആബിദിന്റെ 
പെരുമ പുകഴ്‌ത്തുമ്പോള്‍ .
സാഷ്‌ടാംഗം വിട്ടുയരാന്‍
മനസ്സ്‌ മടിച്ച യാമങ്ങള്‍ ...

റമദാന്‍
ഒരു സ്വപ്‌നം പോലെ ..
മിന്നിമറയുമ്പോള്‍
പ്രകീര്‍ത്തനങ്ങള്‍ 
പെയ്‌തിറങ്ങുമ്പോള്‍

റമദാന്‍ ;
നിന്നെയും കാത്ത്
ഈ ശവ്വാല്‍ പടിയില്‍
മാസങ്ങളെണ്ണി
കാത്തിരിക്കുന്നു ഞാന്‍ ......
അല്ലാഹു അക്‌ബര്‍ ,,,,,

{ദികര്‍:സ്‌മരണ.ശുകര്‍:നന്ദി.ഫിക്കര്‍:ചിന്ത}
----------
മഞ്ഞിയില്‍
======

0 comments:

Post a Comment

Note: Only a member of this blog may post a comment.