08 March 2016

ജീവനില്ലാത്തവള്‍

ജീവനില്ലാത്തവള്‍  
------------
അവളെ
പരീക്ഷണ 
ലോകത്തേയ്‌ക്ക്‌
കൊണ്ട്‌ പോയി.
കുലീനതയുടെ 
ചിഹ്നങ്ങളോരോന്നും
അഴിച്ചു മാറ്റി
അവള്‍ 
ഭയ വിഹ്വലയായിരുന്നില്ല.
മുഖകമലത്തില്‍ 
ഛായം പുരട്ടിനോക്കി
അസഹ്യത പ്രകടിപ്പിച്ചില്ല.
വിവസ്‌ത്രയാക്കി 
പ്രദര്‍ശിപ്പിച്ചു
അവള്‍ക്ക്‌ 
ലജ്ജയുണ്ടായില്ല.
ജീവനില്ലാത്ത
അവളുടെ മണം പിടിച്ച്‌
കഴുകന്‍മാര്‍ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി.

0 comments:

Post a Comment

Note: Only a member of this blog may post a comment.