പൂക്കളം
----------
അത്തം മുതലെന്റെ മനസ്സിന്റെ മുറ്റത്ത്ഒത്തിരിപ്പൂക്കളം തീര്‍ത്തു ഞാന്‍ ഭംഗിയില്‍
അതില്‍ ഞാന്‍ വരയ്‌ക്കാത്ത ചിത്രങ്ങളില്ലല്ലോ
അതില്‍ ഞാന്‍ നിരത്താത്ത മലരുകളുമില്ലാ...
നാട്ടുമുറ്റത്തുള്ള പൂക്കളം കാണുവാന്‍
ഓടി നടന്നു മടുത്തു മടങ്ങി ഞാന്‍
ഒന്നിനുമില്ലൊരു സൌരഭം സൌഭഗം
ഒന്നിലുമില്ലൊരു വര്‍ണ്ണ കൗതൂഹലം.
ചെമ്പരത്തികൊണ്ടു തീര്‍ത്ത ചില പൂക്കളം
ചമ്പകം മാത്രം നിരത്തിയ പൂക്കളം
മുക്കുറ്റികൊണ്ട് നിറച്ച ചിലപൂക്കളം
മുല്ലപ്പൂ മാത്രമൊരുക്കിയ പൂക്കളം.
ഓരോ നിറത്തിനുമുണ്ടവകാശികള്‍
ഓരോമലരിനുപോലുമീ ദുര്‍ഗതി
മണ്ണിന്റെ ചാരുത പടരാത്ത മാനവ
മനസ്സിന്റെ മുറ്റത്തീ കവി തോറ്റുപോകുന്നു.
മുത്തശ്ശിക്കഥയിലെ പൂക്കളങ്ങള്‍ തേടി
മുറ്റത്തു പൈതങ്ങളോടി നടക്കുമ്പോള്‍
മനസ്സിന്റെ മുറ്റത്തീ കവിതീര്‍ത്ത പൂക്കളം
മുറ്റത്തൊരുക്കാന്‍ തുടികൊട്ടി മാനസം .
............................
റേഡിയോ ഏഷ്യ പ്രക്ഷേപണം ചെയ്‌തത് ..
0 comments:
Post a Comment
Note: Only a member of this blog may post a comment.