16 May 2015

നിയോഗം 

നിയോഗം 
-------------
ഫല വൃക്ഷത്തില്‍ നിന്ന്‌ 
പറിച്ചെടുത്തപ്പോള്‍
വിരഹവേദന തോന്നിയില്ല
ചുട്ടുപൊള്ളുന്ന 
സിമന്റ്‌ തറയില്‍ 
ചൂടേറ്റ്‌ വെന്തപ്പോള്‍
ആത്മാവിന്‌ പൊള്ളലേറ്റില്ല.
ചാക്ക്‌ കെട്ടുകള്‍ക്കുള്ളിലൊതുക്കി
ഇരുളറകളില്‍ 
സൂക്ഷിക്കപ്പെട്ടപ്പോള്‍
സങ്കടം വന്നില്ല.
ഒടുവില്‍
യന്ത്രപ്പല്ലുകള്‍കടിയില്‍ 
ചതഞ്ഞരഞ്ഞപ്പോള്‍
നൊമ്പരം 
അനുഭവപ്പെട്ടില്ല .
...........................................
മണ്‍ ചെരാതുകളിലെ
ഊര്‍ജ്ജമായി
കത്തിയെരിഞ്ഞപ്പോള്‍
‍അനുഭവേദ്യമായ 
അനുഭൂതിയുടെ
ആഴം 
അളക്കാനേ കഴിയുന്നില്ല.
..................
പ്രബോധനം പ്രസിദ്ധീകരിച്ചത്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.