പൊന്നുമ്മ
------------
പാദ പത്മങ്ങളില്‍ സ്വര്‍ഗം ഒളിപ്പിച്ച്സംസം പോല്‍ തീര്‍ത്ഥം തന്‍ മാറില്‍ നിറച്ചിട്ട്
പാലൊളി പാലാഴി ചുണ്ടിലൊഴുക്കീട്ട്
തസ്ബീഹ് കൊത്തിക്കൊറിക്കുമെന്‍ പൊന്നുമ്മ
അജ്ഞത തന്‍ മരുഭൂമിയില്‍ വിജ്ഞാന
ഗോപുരമെക്ക പടുത്ത മാഹമ്മദിന്‍
ഗാഥകള്‍ പാടിത്തരുമെന്റെ മാതാവിന്‍
കണ്ണിലെ കൃഷ്ണ ശിലയില്‍ മുത്തമിട്ടു ഞാന്‍
കണ്ണിലെ കൃഷ്ണ ശിലയില്‍ മുത്തമിട്ടു ഞാന്‍
അവരെന്നോടോതിയ സ്വര്‍ഗ കഥകളാല്‍
മണ്ണിലെ സ്വപ്ന ലോകങ്ങള്‍ മറന്നു ഞാന്‍
അവരൂട്ടിയതേന്‍ തുള്ളി തീര്‍ത്ഥമാണിന്നുമെന്‍
ഉയിരും ഉശിരുമെന്‍ ജീവിതസ്സരണിയില്‍.
---------------
1927 ല്‍ ജനനം 05.10.2017 മരണം
0 comments:
Post a Comment
Note: Only a member of this blog may post a comment.