19 October 2014

അലിഫ്‌ ഒരക്ഷരമല്ല ...

അലിഫ്‌ ഒരക്ഷരമല്ല ...
------------
അലിഫ്‌ .
ലാം …….
മീം …….

അലിഫ്‌ .
ഒരക്ഷരമല്ല .
പ്രകാശ നിർഝരിയുടെ
അണയാത്ത നെയ്‌‌തിരി .

ലാം …….
ഒരക്ഷരമല്ല .
ആദര്‍ശ സാക്ഷ്യത്തിന്റെ
അടങ്ങാത്ത പടഹധ്വനി.

മീം …….
ഒരക്ഷരമല്ല .
വഴി കാട്ടിയുടെ
നാദ ബ്രഹ്മ സ്വരജതി.

...............

അറിവിന്റെ ലോകത്തെ
ആശയ കിരണങ്ങളെ
ഗര്‍ഭം ചുമന്ന അക്ഷരങ്ങള്‍ .

പദ പഥങ്ങളില്‍
ചംക്രമണം ചെയ്യുന്ന
സൗര (സാര) യൂഥങ്ങള്‍ .

ചിന്താ സരണികളിലൊതുങ്ങാത്ത
തൂലികത്തുമ്പില്‍  വഴങ്ങാത്ത
പുസ്‌തകത്താളുകളില്‍
പതിഞ്ഞു തീരാത്ത
ആശയ പ്രപഞ്ചം.

വായനയുടെ
ആത്മീയ വിഹായസ്സില്‍
ഉദിച്ചുയരുന്ന
നവ ജാത ഗ്രഹങ്ങളില്‍
അക്ഷരാര്‍ഥം
തിരയുന്ന
വസന്ത ലോകം .
............
ഖുര്‍ആനിലെ പശു എന്ന അധ്യായം 'അലിഫ്‌' ലാം മീം എന്ന അക്ഷരധ്വനിയോടെയാണ്‌ ആരംഭിക്കുന്നത്‌.
അലിഫ്‌ ദൈവത്തെയും ,ലാം ആദര്‍ശ വാക്യത്തെയും ,മീം എന്നക്ഷരം പ്രവാചകനേയും സൂചിപ്പിക്കുന്നതായി കവി സങ്കല്‍പം .

0 comments:

Post a Comment

Note: Only a member of this blog may post a comment.