പുതിയ താളം
------------
ആനന്ദ ലഹരിയില്‍ ഞാനെന്റെ വിളഭൂവില്ആശയാലൊരു വിത്ത് നട്ട്‌നോക്കി
അത് വളരുന്നതും നോക്കി ഞാന്‍ മോദത്താ -
ലോരോ നിമിഷവും തള്ളിനീക്കി
തളിരിട്ട് തണലിട്ട് വളരുമച്ചെടിയെന്റെ
ആത്മാവിലൊരു നവ ശ്രുതിയൊരുക്കി
ശ്രുതിയിലൊരു പാട്ടിന്റെ താളം കൊരുത്തപ്പോള്‍
തന്ത്രികള്‍ ശോകാദ്ര രാഗമായി.
രാഗവും താളവും ശോകമാണെങ്കിലും
സംഗീത സുധയായിട്ടാസ്വദിപ്പൂ . . .
ഇസ്സുധ നല്‍കുന്ന തപ്പും തുടിയുമാണിന്നെന്റെ
ജീവന്റെ പുതിയ താളം..
0 comments:
Post a Comment
Note: Only a member of this blog may post a comment.