..................................
എത്ര നിര്‍ദയമായാണ്
വൃക്ഷ ശിഖിരവും കൂടും
തീ കൊളുത്തപ്പെട്ടത്.
റാണിയെ ഒറ്റപ്പെടുത്തി
പരിചാരകരേയും
പാറാവുകാരേയും
പ്രതിജ്ഞാ ബദ്ധരായ
സേവകരേയും
പന്തം കൊളുത്തി തുരത്തി.
മധു ശേഖരങ്ങള്‍
വേട്ടക്കാര്‍ പങ്കു വച്ചു..
കോപ്പകള്‍ കൂട്ടിമുട്ടി
കുടിച്ചുല്ലസിക്കുന്ന
സംഗീത സദസ്സുകള്‍ ..
എത്ര നെറികേടാണെങ്കിലും
കാഴ്‌ചകള്‍
സര്‍വ്വ സാധാരണമാകുമ്പോള്‍
സമരസപ്പെടാന്‍
നിര്‍ബന്ധിതമാകുന്ന
ലോക ക്രമം...
ഇരകള്‍ വീണ്ടും പുതിയ
താഴ്‌വരകള്‍ തേടി
പറന്നുയരുകയാണ് ...
......................
2012 ല്‍ മുര്‍സി അധികാരത്തിലെത്തിയതിനു ശേഷമുള്ള സംഭവികാസങ്ങളുമായി ബന്ധപ്പെട്ട് എഴുതിയത്
ഇസ്‌ലാം ഓണ്‍ലൈവിനുവേണ്ടി
0 comments:
Post a Comment
Note: Only a member of this blog may post a comment.