05 May 2012

കണ്ണാടി

കണ്ണാടി
-----------
കണ്ണാടിയില്‍
ഞാന്‍
നോക്കി
മനസ്സ്‌ പറഞ്ഞു
മുഖം
വികൃതമായിരിയ്‌ക്കുന്നു .

ഒടുവില്‍
കണ്ണാടി തല്ലിത്തകര്‍ത്തു .

മാധ്യമക്കണ്ണാടികള്‍
എന്നെ
നോക്കി
ഉറക്കെ പറഞ്ഞു
മുഖം
വികൃതമായിരിയ്‌ക്കുന്നു .

ശരി
കാവല്‍  നായ്‌ക്കളുടെ
കാവല്‍ക്കാരന്‍
ഒന്ന്‌ മയങ്ങിക്കോട്ടെ ...

..................................
സഖാവിന്റെ മുഖം അവര്‍ തച്ചു തകര്‍ത്തിരുന്നു.