ഉറങ്ങാന്‍ കഴിയാതെ....
----------------
അവളുടെ കണങ്കാലില്‍
ചിതലരിച്ചു തുടങ്ങിയപ്പോള്‍
അമര്‍ത്തിച്ചവിട്ടി പ്രതികരിച്ചെങ്കിലും
പ്രതിധ്വനികളുണ്ടായില്ല.
പതിയെ പതിയെ
മണ്‍പുറ്റു് പടര്‍ന്നുകയറിയപ്പോള്‍
സുഖ സുഷുപ്‌തിയ്‌ക്ക് ഭംഗം വന്നെങ്കിലും
മയക്കം വെടിഞ്ഞില്ല.
ഹൃദയാന്തരങ്ങളോളം
അരിച്ചു കയറിയപ്പോള്‍
കരിമ്പടം ഉലച്ച് കുടഞ്ഞെങ്കിലും
ഉണരാന്‍ ശ്രമിച്ചില്ല.
ഒടുവില്‍ ശിരസ്സ് വരെ പടര്‍ന്നെത്തിയെന്ന്
തിരിച്ചറിഞ്ഞെങ്കിലും
അവള്‍ക്ക് ഉണരാന്‍ കഴിയുമായിരുന്നില്ല.
ചുറ്റും കൂടിയവര്‍ക്ക്
ഉറങ്ങാനും ....
അവളുടെ കണങ്കാലില്‍
ചിതലരിച്ചു തുടങ്ങിയപ്പോള്‍
അമര്‍ത്തിച്ചവിട്ടി പ്രതികരിച്ചെങ്കിലും
പ്രതിധ്വനികളുണ്ടായില്ല.
പതിയെ പതിയെ
മണ്‍പുറ്റു് പടര്‍ന്നുകയറിയപ്പോള്‍
സുഖ സുഷുപ്‌തിയ്‌ക്ക് ഭംഗം വന്നെങ്കിലും
മയക്കം വെടിഞ്ഞില്ല.
ഹൃദയാന്തരങ്ങളോളം
അരിച്ചു കയറിയപ്പോള്‍
കരിമ്പടം ഉലച്ച് കുടഞ്ഞെങ്കിലും
ഉണരാന്‍ ശ്രമിച്ചില്ല.
ഒടുവില്‍ ശിരസ്സ് വരെ പടര്‍ന്നെത്തിയെന്ന്
തിരിച്ചറിഞ്ഞെങ്കിലും
അവള്‍ക്ക് ഉണരാന്‍ കഴിയുമായിരുന്നില്ല.
ചുറ്റും കൂടിയവര്‍ക്ക്
ഉറങ്ങാനും ....
0 comments:
Post a Comment
Note: Only a member of this blog may post a comment.