24 January 2012

രണ്ട്‌ ധാരകള്‍ .

രണ്ട്‌ ധാരകള്‍ .
-----------
പ്രക്ഷുബ്‌ധ സാഗരത്തില്‍
രുചി ഭേദങ്ങളുടെ *
രണ്ട്‌ ധാരകള്‍ ..

ഒന്ന്‌
കലര്‍പ്പില്ലാത്തത്‌
മറ്റേത്‌
ചവര്‍പ്പുള്ളത്‌.....,,,

അടിയൊഴുക്കുകള്‍ക്കും
അലയടികള്‍ക്കും
കീഴടക്കാനാകാത്ത
പ്രവാഹം ..

ആഴിയുടെ ആഴങ്ങളില്‍
രൌദ്ര ഭാവങ്ങളുടെ
വേഷപ്പകര്‍ച്ചയിലും
ശാന്തസുന്ദരമായൊഴുകുന്ന
ശുദ്ധമായ
തെളിനീര്‍ ധാര…

വിചിന്തനങ്ങളുടെ
വിഹായസ്സില്‍
വിഹരിക്കുന്നവര്‍ക്ക്
അനുഭൂതിദായകം ..

വിസ്‌മയങ്ങളുടെ
ആഴക്കയത്തില്‍
മുങ്ങിത്തുടിക്കുന്നവര്‍ക്ക്‌
നിലയില്ലാ കയം ...

**********
കലര്‍പ്പില്ലാത്ത ശുദ്ധജല പ്രവാഹത്തെക്കുറിച്ചുള്ള ഖുര്‍ആന്‍ പരാമര്‍ശം*
രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ അവനൊരു മറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും.25:53-



0 comments:

Post a Comment

Note: Only a member of this blog may post a comment.