നീ വിളിച്ചു
******
നീ വിളിച്ചു
വിണ്ണിലേയ്‌ക്ക്
വിജയത്തിലേയ്‌ക്ക്
നിന്റെ സാമിപ്യം ഞാന്‍ കൊതിച്ചു
തീരം കൊതിക്കുന്ന തിരപോലെ
മധുമലര്‍ തേടുന്ന മധുപനെപ്പോലെ..
നെറ്റിത്തടം പതിഞ്ഞ
സുജൂദിന്റെ കലയിലൂടെ
പ്രയാണം തുടങ്ങി..
മദീന കണ്ടു
സീനാ പര്‍വ്വതം കണ്ടു
ഖുദ്‌സ് കണ്ടു
ഏഴാകാശങ്ങളും പിന്നിട്ട്
സിദറത്തുല്‍ മുന്തഹയുടെ കവാടത്തില്‍
മുസ്വല്ല മുട്ട് കുത്തി നിന്നു...
സിംഹാസനത്തിലേയ്‌ക്കുള്ള വഴി തേടി
മനസ്സ് തുടികൊട്ടി!!
അനുരാഗത്തിന്റെ തീഷ്‌ണതയില്‍
ഞാനൊരു
നെയ്‌തിരിയായി!!
വെള്ളി വെളിച്ചത്തില്‍
മുങ്ങി നിവര്‍ന്ന സ്വര്‍ഗം
മുങ്ങി നിവര്‍ന്ന സ്വര്‍ഗം
അവര്‍ണനീയമായ താഴ്‌വര
പ്രശാന്ത ഗോപുരം
പ്രകാശ നിര്‍ഝരി..
സംഗീതവും സുഗന്ധവും
പേറി വന്ന തെന്നലലകള്‍
പേറി വന്ന തെന്നലലകള്‍
പൂ പറിക്കുന്ന ചേലില്‍
ഈ തിരിനാളവും പറിച്ച്
പറന്ന് പോയൊളിച്ചെങ്കിലാ
പ്രകാശ ഗംഗയിലെന്നാശിച്ച്
എല്ലാം മറന്ന് എല്ലാം മറന്ന്
കാത്ത് നിന്നേന്‍ ...
----------
വിശ്വാസിയുടെ ആകാശാരോഹണമത്രെ നമസ്‌കാരം.
ഒരു കവി ഭാവന....
പ്രബോധനം പ്രസിദ്ധീകരിച്ചത്
0 comments:
Post a Comment
Note: Only a member of this blog may post a comment.