10 February 2025

വ്യാമോഹം

വ്യാമോഹം ...
------------
ഇരയുടെ കയ്യില്‍
പേനയും
കടലാസും
കണ്ണടയും...

വേടന്റെ കയ്യില്‍
ആയുധവും
ആഢ്യത്വവും
വ്യാമോഹവും

മണ്ണിലലിഞ്ഞതും
മനസ്സില്‍ പതിഞ്ഞതും
ഉണര്‍‌ന്നുയരാതെ
നിര്‍‌വാഹമില്ല...

വേട്ടക്കാരുടെ
വീര്യം കെടാത്ത
ചരിത്രവുമില്ല. .
===========
മഞ്ഞിയില്‍